ജിദ്ദ: ജെഎസ്‌സി-ഐഎസ്എം അന്താരാഷ്ട്ര ഫുട്്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഖാലിദ് ബിന് വലീദ് ഹിലാല്‍ ശം സ്‌റ്റേഡിയത്തില്‍ 40പ്ലസ് സീനിയര്‍ സോക്കര്‍ ലീഗിന് ആവേശകരമായ സമാപനം.ജിദ്ദയില്‍ ആദ്യമായി നടന്ന വ്യത്യസ്തമായ ഈ ടൂര്‍ണമെന്റ് ഫുട്്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റുകയായിരുന്നു
അരീക്കോട് ടൗണ്‍ ടീമിനെ പരാജയപ്പെടുത്തി ബദര്‍ തമാം ഫൈനല്‍ ജേതാക്കളായി. മല്‍സരത്തിനിടെ നടന്ന കമ്പവലി മല്‍സരത്തില്‍ കസവു കാളിക്കാവിനെ യുനൈറ്റഡ് ജിദ്ദ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി മല്‍സരം നിയ്രന്തിച്ചു. സൗദി ഗസറ്റ് സ്‌പോര്‍ട്‌സ് എഡിറ്ററും ജിദ്ദയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായ കെ ഒ പോള്‍സണ്‍ മല്‍സരം ഉദ്ഘടനം ചെയ്തു. കബീര്‍ കൊണ്ടോട്ടി, സിറാജ്, ബിജു രാമന്തളി, അഷ്‌റഫ് പി വി, അലി തേക്കുതോട്, ഇസ്സാം മുഹമ്മദ്, റാം നാരായണ്‍ അയ്യര്‍, അബീര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോക്റ്റര്‍ അഹമ്മദ് ആലുങ്കല്‍, ബഷീര്‍ ടി പി, ഷംസുദ്ദിന്‍, മായിന്‍കുട്ടി, വിലാസ് അടൂര്‍ തുടങ്ങിയവര്‍ കളിക്കാരെ പരിചയപെട്ടു .
തുടങ്ങിയവര്‍ കളിക്കാരെ പരിചയപെട്ടു. ഫൈനല്‍ മല്‍സരത്തിന് സാക്ഷ്യംവഹിക്കാന്‍ ജിദ്ദയിലെ വിവിധ രാഷ്ട്രീയ കലാ-കായിക-സാംസ്‌കാരിക മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വന്‍ നിരതന്നെ ഉണ്ടായിരുന്നു. ഫ്രണ്ട്‌സ് മമ്പാടിന്റെ റസാക്കാണ് കളിയിലെ കേമന്‍. റഷീദ് മികച്ച ഗോള്‍ കീപ്പര്‍, ഹാരിസ് ഫോര്‍വേഡ് (ഇരുവരും ഫ്രണ്ട്‌സ് മമ്പാട്) മികച്ച ഡിഫന്‍ഡര്‍ ജെഎസ്‌സിയുടെ അയൂബ്. ബ്ലൂ സ്റ്റാറിന്റെ മന്‍സൂര്‍ മികച്ച മിഡ് ഫീല്‍ഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ബ്ലൂ സ്റ്റാറിന്റെ മന്‍സൂറാണ്. സൗദി ഗസറ്റ് മുഖ്യ പത്രാധിപര്‍ രാം നാരായണ്‍ അയ്യര്‍ മുഖ്യാതിഥിയായിരുന്നു. താമര്‍ ഗ്രൂപ്പ് പ്രതിനിധി ബഷീര്‍ ടിപി, ഷംസുദ്ദിന്‍ (മാധ്യമം ) മായിന്‍കുട്ടി (മലയാളം ന്യൂസ് )നിസ്സാം മമ്പാട് , കെടിഎ മുനീര്‍, ജാഫര്‍ അഹമ്മദ് (പ്രസിഡന്റ് ജെഎസ്സ്‌സി) ബഷീര്‍ മച്ചിങ്ങല്‍, പ്രവീണ്‍ പത്മന്‍ എ്ന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാമിര്‍ കണ്ണൂര്‍, ജാസിം ഹാരിസ്, ബാസില്‍ ബശീര്‍, റാഫി ബീമാപള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.