കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ-രക്തദാന കാംപയിന്‍
റിയാദ്: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ കൊവിഡ് രോഗികള്‍ക്ക് ആശ്വാസമായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കാംപയിന്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടുനിന്ന ദേശീയ കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിനു കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.
കാംപയിന്‍ ദേശീയതല ഉദ്ഘാടനം ജൂലൈ 25ന് റിയാദിലെ പ്രമുഖ കൊവിഡ് ആശുപത്രിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടത്തിയിരുന്നു. ചടങ്ങില്‍ നിരവധി പേരാണ് പ്ലാസ്മ, രക്തദാനം നിര്‍വഹിച്ചത്. ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഡോ. സഈദ് അഹമ്മദ്, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജ്യനല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഫോറം കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്യാസ് തിരൂര്‍, സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ നേത്യത്വം നല്‍കി.
അല്‍ജൗഫില്‍ പ്രിന്‍സ് മിത്ഹബ് ബിന്‍ അബ്ദുല്‍ അസീസ് ഗവ. ആശുപത്രിയിലാണ് കാംപയിന്‍ നടത്തിയത്. ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഡോ. ഫൈസി അല്‍ ജുനൈദി, ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് പ്രസിഡന്റ് ബിജൂര്‍ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവരാണ് നേത്യത്വം നല്‍കിയിരുന്നത്.
അറാറില്‍ സൗദി നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജ്യനല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചായിരുന്നു രക്തദാന കാംപയിന്‍ സംഘടിപ്പിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ഓഫ് ഹെല്‍ത്ത് അഫയേഴ്സ് നോര്‍ത്തേണ്‍ ബോര്‍ഡര്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. നായില്‍ അല്‍ നാസര്‍, ഡോ. ഫലാഹ് അല്‍ റുവൈലി, ഡോ. അബ്ദുല്ല, ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാര്‍ കായംകുളം നേതൃത്വം നല്‍കി. ഹായിലില്‍ ഒരാഴ്ച നീണ്ടുനിന്ന കാംപയിനില്‍ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കാളികളായി. കിങ് ഖാലിദ് ഗവ. ആശുപത്രിയുമായി സഹകരിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചത്. രക്തദാന വിഭാഗം മേധാവി ഖാലിദ് അബ്ദുല്‍ അസീസ്, മൂസാ വുഇദ് ഷമ്മരി, നാസര്‍ മിത്താബ്, മുഹമ്മദ് സാമില്‍, സിയാദ് നാസര്‍, ഫ്രറ്റേണിറ്റി ഫോറം ഹായില്‍ ഭാരവാഹികളായ ബാവ താനൂര്‍, ഷെമീം ഷിവപുരം, ഹമീദ് കര്‍ണാടക, മുനീര്‍ കോയിസന്‍, സബീഹ് കാട്ടാമ്പള്ളി നേത്യത്വം നല്‍കി.
അല്‍റാസില്‍ അല്‍റാസ് ജനറല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ കാംപയിനു ഫ്രറ്റേണിറ്റി ഫോറം അല്‍റാസ് ഘടകം നേതാക്കളായ ഫിറോസ് വേങ്ങര, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് നേതൃത്വം നല്‍കി. അല്‍ ഖര്‍ജില്‍ കിങ് ഖാലിദ് ആശുപത്രി, പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് കാംപയിന്‍ നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം അല്‍ ഖര്‍ജ് ഘടകം ഭാരവാഹികളായ ഇല്യാസ് പാലക്കാട്, യൂനുസ് തലശ്ശേരി, മഹ്ജൂബ് ഖാന്‍ തലശ്ശേരി നേതൃത്വം നല്‍കി. ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജ്യനല്‍ കമ്മിറ്റി കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ നടത്തിയ പരിപാടിയില്‍ ഫോറം സെന്‍ട്രല്‍ റീജ്യനല്‍ പ്രസിഡന്റ് ബഷീര്‍ ഇനങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഹാരീസ് വാവാട്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്യാസ് തിരൂര്‍ നേത്യത്വം നല്‍കി.
സൗദിയില്‍ രക്ത-പ്ലാസ്മ ചികില്‍സയിലൂടെ നൂറിലേറെ കൊവിഡ് രോഗികള്‍ക്ക് പ്രയോജനം ലഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദി ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ-രക്തദാന കാംപയിന്‍ സംഘടിപ്പിച്ചതെന്ന് ഫോറം സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി അറിയിച്ചു.
India Fraternity Forum Plasma and Blood Donation Campaign for Covid Patients