ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

Update: 2019-04-05 18:43 GMT

ദമ്മാം: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്, വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ് സര്‍ക്കാറിനുമെതിരേ ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ രാഷ്ട്രീയത്തിനു കരുത്ത് പകരാന്‍ എസ്ഡിപിഐക്ക് വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അഭ്യര്‍ത്ഥിച്ചു. ദലിത്, മത ന്യൂനപക്ഷങ്ങള്‍ സംഘടിച്ച് സ്വയം ശക്തി തെളിയിച്ചാല്‍ മാത്രമേ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടൂ. നിലവിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ എസ്ഡിപിഐയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന ബദല്‍ രാഷ്ട്രീയത്തിനു ഈ തിരഞ്ഞെടുപ്പില്‍ കരുത്ത് പകരാന്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യയില്‍ സംഘപരിവാരത്തിനു കടന്നു കയറാന്‍ അവസരം സൃഷ്ടിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ സോഷ്യല്‍ ഫോറം റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഫോറം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി നാസര്‍ ഒടുങ്ങാട്ട് , അഹ്മദ് യൂയൂസുഫ് സംബന്ധിച്ചു .

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ ഇടശ്ശേരി, ഖലീജ് ബ്രാഞ്ച് പ്രസിഡന്റ് ഹനീഷ് കരുനാകപ്പള്ളി, സിറ്റി ബ്രഞ്ച് പ്രസിഡന്റ് മുനീര്‍ എറണാകുളം സംസാരിച്ചു. 

Tags:    

Similar News