ജിദ്ദ: 2019 മുതല്‍ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍(ഐവ)യുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. സലാഹ് കാരാടന്‍(പ്രസിഡന്റ്), നാസര്‍ ചാവക്കാട് (ജനറല്‍സെക്രട്ടറി), അബ്ബാസ് ചെങ്ങാനി (ഖജാഞ്ചി), എപി അബ്ദുല്‍ ഗഫൂര്‍ തേഞ്ഞിപ്പലം(ജനറല്‍ കണ്‍വീനര്‍), അന്‍വര്‍ വടക്കാങ്ങര (പിആര്‍ഒ), ജാഫര്‍ എടക്കാട് (മീഡിയ), മുഹമ്മദ് ഹനീഫ ബെരിക്ക(ജനറല്‍ ക്യാപ്റ്റന്‍), ഷറഫുദ്ദീന്‍ മേപ്പാടി(വോളണ്ടിയര്‍ കോഡിനേറ്റര്‍), നൗഷാദ് ഓച്ചിറ (ലോജിസ്റ്റിക്), റസാക്ക് മാസ്റ്റര്‍ മമ്പുറം (കലാകായികം), ദിലീപ് താമരക്കുളം, ലിയാഖത്ത് കോട്ട, നസ്രിഫ് തലശ്ശേരി, മന്‍സൂര്‍ വണ്ടൂര്‍(വൈസ്പ്രസിഡന്റ്മാര്‍), റിളുവാന്‍ അലി കോഴിക്കോട്, റസാക്ക് മാസ്റ്റര്‍ മമ്പുറം, എം എ റഷീദ് (ജോയിന്റ് സെക്രട്ടറിമാര്‍), കരീം മഞ്ചേരി(ജോ. ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ റിട്ടേണിങ് ഓഫിസറായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനുമായി സഹകരിച്ച് ഹജ്ജ് ദിനങ്ങളില്‍ കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഹജ്ജുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ 'ഐവ' വോളണ്ടിയര്‍മാര്‍ സജീവമായിരുന്നു. കൂടാതെ രക്തദാനം, ആരോഗ്യവിദ്യാഭ്യാസ സെമിനാറുകള്‍, കോവിഡുമായി ബന്ധപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ എല്ലാ വെള്ളിയാഴ്ചകളിലും മെമ്പര്‍മാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി 'വാക്ക് വിത്ത് ഐവ' എന്ന ആരോഗ്യ സംരക്ഷണ പരിപാടിയും നടന്നുകൊണ്ടിരിക്കുന്നു.
അടുത്ത വര്‍ഷങ്ങളില്‍ ലീഗല്‍ എയ്ഡ്‌സെല്ല്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തകരുടെ ആരോഗ്യ സംരക്ഷണത്തിനും കലാപരമായ പുരോഗതിക്കും വേണ്ടി പ്രത്യേകമായ വകുപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജ്ജമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ബോഡി തീരുമാനിച്ചു. സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ബാസ് ചെങ്ങാനി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്‍ഗഫൂര്‍ എ.പി. തേഞ്ഞിപ്പലം, മുഹമ്മദ്ഹനീഫ ബെരിക്ക, അബദുല്‍ ജലീല്‍, റിളുവാന്‍ അലി കോഴിക്കോട്, ഹനീഫ പാറക്കല്ലില്‍, റസാക്ക് മാസ്റ്റര്‍ മമ്പുറം, അന്‍വര്‍ വടക്കാങ്ങര, ഷാനവാസ് വണ്ടൂര്‍, ഷറഫുദ്ധീന്‍ മേപ്പാടി പ്രസംഗിച്ചു. ദിലീപ് താമരക്കുളം സ്വാഗതം പറഞ്ഞു. മുഹമ്മത് കുട്ടി ഖിറാഅത്ത് നടത്തി. ഷുഹൈല്‍, അമാനുല്ല, ഷാനവാസ് വണ്ടൂര്‍, ഇസ്മാഈല്‍ വേങ്ങര, ഷൌക്കത്ത് കോട്ട, എംഎആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐഐസിജെ, ഐഡിസി, ഐഎംസിസി, ഫോക്കസ്, പിസിഎഫ്, ഐസിഎഫ്, ജെസിസി, ടിഎംഡബ്ലിയുഎ, ജംഇയ്യത്തുല്‍ അന്‍സാര്‍, ഫാര്‍മസി ഫോറം, കോട്ട വെല്‍ഫയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരാണ് എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍.