ജുബൈല്‍: ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ് ആയ ജുബൈല്‍ എഫ്‌സി ക്ലബ് അംഗങ്ങള്‍ക്കും മറ്റു ഫുട്‌ബോള്‍ പ്രേമികള്‍ക്കുമായി വിപുലമായ ഇഫ്താര്‍ സംഗമം നടത്തി. ജുബൈല്‍ എഫ്‌സിയുടെ അനസ് വയനാട് അധ്യക്ഷത വഹിച്ചു.
ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ശിഹാബ് റമദാന്‍ സന്ദേശം നല്‍കി. പ്രളയ സമയത്തെ ജുബൈല്‍ എഫ്‌സിയുടെ ഇടപെടലും മറ്റു ജീകാരുണ്യപ്രവര്‍ത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു. സാഫ്ക പ്രതിനിധി ബാപ്പു തേഞ്ഞിപ്പാലം, ടെക്‌നിമേറ്റ് പ്രതിനിധി മുഷീര്‍, നെസ്‌റ്റോ മാനേജര്‍ നബീല്‍, ഗള്‍ഫ് ഏഷ്യ മാനേജര്‍ കുര്യന്‍, ജുബൈല്‍ എഫ്‌സിയുടെ സലാം മഞ്ചേരി, ശംസുദ്ധീന്‍ എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി. ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ശാമില്‍ ആനിക്കാട്ടില്‍, ബഷീര്‍ കൂളിമാട് പങ്കെടുത്തു.
ജുബൈല്‍ എഫ്‌സി അംഗങ്ങളായ ഷാഫി വളാഞ്ചേരി, ഇല്യാസ് മുള്ള്യാകുറുശ്ശി, ബൈജു നിലമ്പൂര്‍, മുനീബ് മോയിക്കല്‍, മുസ്തഫ പാതായ്ക്കര, സുഹൈല്‍ അങ്ങാടിപ്പുറം, ജംഷീര്‍ കുന്നപ്പള്ളി, ഷജീര്‍ മണ്ണാര്‍ക്കാട്, ജാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജുബൈല്‍ എഫ്‌സിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രണ്ടാം പെരുന്നാളിന്റെ അന്ന് ഉമ്മുല്‍സാഹിക്കില്‍ വെച്ച് ഈദ് ഫെസ്റ്റ് 2019 എന്ന പേരില്‍ ഇശല്‍ നിലാവ്, കലാ കായിക മല്‍സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളുമായി നടത്തുന്ന ഈദ് ഫെസ്റ്റിനെ കുറിച്ച് സംഘാടകര്‍ വിശദീകരിച്ചു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ജുബൈല്‍ എഫ്‌സി പ്രത്യേകം നന്ദി രേഖപ്പെടുത്തി.