കേരള ബജറ്റ്: പ്രവാസികള്‍ വഞ്ചിതരാകരുതെന്ന് സോഷ്യല്‍ ഫോറം കുവൈറ്റ്
ലോകം മഹാമാരിയില്‍ അകപ്പെട്ടപ്പോള്‍ പ്രവാസികള്‍ അടക്കമുള്ള കേരളജനത സ്വന്തം മാതൃ രാജ്യത്തേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചപ്പോള്‍ സാധ്യമാവുന്ന തടസ്സങ്ങള്‍ ഉന്നയിച്ച സഭയാണ് വീണ്ടും പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വഞ്ചിക്കുന്നത്.
കുവൈത്ത് സിറ്റി: കേരള ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച 2021-22 വാര്‍ഷിക ബജറ്റ് എങ്ങനെയെങ്കിലും തുടര്‍ ഭരണം സാധ്യമാകുന്ന പ്രവര്‍ത്തനമായിട്ട് മാത്രമെ കാണാന്‍ സാധിക്കുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി.
ലോകം മഹാമാരിയില്‍ അകപ്പെട്ടപ്പോള്‍ പ്രവാസികള്‍ അടക്കമുള്ള കേരളജനത സ്വന്തം മാതൃ രാജ്യത്തേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചപ്പോള്‍ സാധ്യമാവുന്ന തടസ്സങ്ങള്‍ ഉന്നയിച്ച സഭയാണ് വീണ്ടും പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വഞ്ചിക്കുന്നത്. തിരിച്ചുവന്ന പ്രവാസികളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്താന്‍ പോലും സര്‍ക്കാരിനായില്ല.
വിദേശത്ത് കൊവിഡ് സമയത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നിടത്തുപോലും സര്‍ക്കാര്‍ പരാജയമാണ്. ഇത് തിരിച്ചറിയാന്‍ പ്രവാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള ഇത്തരം ബജറ്റുകള്‍ തള്ളിക്കളയാന്‍ പ്രവാസികളും പ്രവാസി കുടുംബങ്ങളും തയ്യാറാവേണ്ടതുണ്ട് എന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.