കേരള എന്‍ജിനീയേഴ്‌സ് ഫോറം ജിദ്ദ കണക്ട് 2022

ജിദ്ദയിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ കെഇഎഫ് അവരുലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മെഗാ ഇവന്റാണ് 'കെഇഫ് ജിദ്ദ കണക്റ്റ് 2022' ജൂണ്‍ 17ന് വൈകീട്ട് മൂന്നു മുതല്‍ ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലെ ഫ്രന്റല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടത്തപ്പെടുന്നത്.

Update: 2022-06-14 12:38 GMT

ജിദ്ദ: കേരള എഞ്ചിനേഴ്‌സ് ഫോറം ജിദ്ദ കണക്ട് 2022 എന്ന പേരില്‍ എഞ്ചിനിയര്‍മാര്‍ക്കുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ കെഇഎഫ് അവരുലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മെഗാ ഇവന്റാണ് 'കെഇഫ് ജിദ്ദ കണക്റ്റ് 2022' ജൂണ്‍ 17ന് വൈകീട്ട് മൂന്നു മുതല്‍ ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലെ ഫ്രന്റല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടത്തപ്പെടുന്നത്.

സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള എല്ലാ മലയാളി എഞ്ചിനിയേഴ്‌സിന്റെയും സംഗമ വേദിയാകും ഈ പരിപാടി. തുടര്‍ന്ന് സൗദിയുടെ മധ്യ, കിഴക്കന്‍ മേഖലകളില്‍ സമാനമായ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

വിവിധ എഞ്ചിനിയങ് മേഖലകളിലെ വിധഗ്ധരുമായി സംവദിക്കാന്‍ പരിപാടിയില്‍ അവസരമുണ്ടാകും. യുവ എഞ്ചിനിയര്‍മാര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിദ്ദേശങ്ങള്‍, മാറുന്ന പ്രവാസ സാഹചര്യത്തിലെ പുത്തന്‍ അവസരങ്ങള്‍, തൊഴില്‍ മേഖലയിലുള്ള അഭിവൃതിയും ഉന്നമനവും തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.

'വ്യക്തികത ധനകാര്യ ആസൂത്രണം' എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ ജമാല്‍ ഇസ്മായില്‍ പരിപാടിയില്‍ സംസാരിക്കും. എഞ്ചിനിയര്‍മാര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ പരിചയപെടുത്തുന്ന പ്രമുഖ പരിശീലകന്‍ അന്‍സാരിയുലെ പഠന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

കെഇഎഫ് അംഗങ്ങള്‍ക്കായുള്ള 'എഞ്ചിനീര്‍സ് സൂപ്പര്‍ മീറ്റ് ' ടീമുകളുടെ രൂപീകരണം ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

അഭിമുഖങ്ങള്‍ക്കായി അംഗങ്ങലള പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'മോക്ക് ഇന്റര്‍വ്യൂ' ട്രെയിനിങും ഉണ്ടായിരിക്കും.

കെഇഎഫ് ജിദ്ദ പ്രസിഡന്റ് എഞ്ചിനീയര്‍ സാബിര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ , സെക്രട്ടറി സിയാദ്, എന്‍ജിനിയര്‍മാരായ അജ്മല്‍, ജുനൈദ് മജീദ്, ഫാത്തിമ ആദില്‍ എന്നിവര്‍ക്ക് പുറമെ പ്രോഗ്രാം കണ്‍വീനര്‍ കണ്‍വീനര്‍ എഞ്ചിനീയര്‍ ഹാരിസിന്റെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളുള്ള പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും വിവിധ സെഷനുകള്‍ അവതരിപ്പിക്കുന്നത്.

മുഹമ്മദ് സാബിര്‍, സിയാദ്, സാഹിര്‍ ഷ, ഹാരിസ് തൂണിചേരി, അന്‍സാര്‍ പിലാകണ്ടിയില്‍ എന്നിവര്‍ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News