കേരള പ്രവാസി ഫോറം വടംവലി മല്‍സരം ആവേശമായി
യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളില്‍ നിന്നുമായ് 16 ടീമുകള്‍ തമ്മില്‍ ഏറ്റ് മുട്ടിയ മല്‍സരത്തില്‍ സ്റ്റാര്‍ അല്‍ ഐനെ പരാജയപ്പെടുത്തി മലബാര്‍ അബുദാബി ട്രോഫി നേടി.
അജ്മാന്‍: കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി റാക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച വടംവലി മത്സരം കാണികള്‍ക്ക് ആവേശകരമായി.
അജ്മാന്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മല്‍സരം വീക്ഷിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളില്‍ നിന്നുമായ് 16 ടീമുകള്‍ തമ്മില്‍ ഏറ്റ് മുട്ടിയ മല്‍സരത്തില്‍ സ്റ്റാര്‍ അല്‍ ഐനെ പരാജയപ്പെടുത്തി മലബാര്‍ അബുദാബി ട്രോഫി നേടി.എട്ടാം സ്ഥാനം വരെ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
റാക്ക് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഗുരുവദുവ റാവു മല്‍സരം ഉല്‍ഘാടനം ചെയ്തു. കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ പോത്തന്നൂര്‍, ഇന്ത്യന്‍ പ്രവാസി ഫോറം ജനറല്‍സെക്രട്ടറി നൗഷാദ് കമ്പില്‍, കേരള പ്രവാസി ഫോറം വൈസ് പ്രസിഡണ്ട് നസീര്‍ ചുങ്കത്ത്, ജനറല്‍ സെക്രട്ടറി നിയാസ് തിരൂര്‍ക്കാട്, സെക്രട്ടറി ഹാഷിം പാറക്കല്‍, കേരള പ്രവാസി ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കുറ്റൂര്‍, ഡോ. സാജിദ് കടക്കല്‍ തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിച്ചു. ഭാരവാഹികള്‍ ആയ നാസര്‍ ഇ.പി, ഷാഫി എടരിക്കോട്, റഫീഖ് നാദാപുരം, അഫ്‌സല്‍ അജ്മാന്‍, ഹുസൈന്‍ അജ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.