ഫുജൈറ:യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന്വെള്ളം കയറി ദുരിതത്തിലായ കിഴക്കന്‍ പ്രവിശ്യയിലെ ഫുജൈറ,ഖല്‍ബ പ്രദേശങ്ങളില്‍ കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി ആളുകള്‍ക്ക് ആശ്വാസമായി.വെള്ളം കയറിയതിനെ തുടര്‍ന്ന് നശിച്ച കടകളും താമസ സ്ഥലങ്ങളും ശൂചീകരിച്ചും, പ്രളയബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുമാണ് ദുരിതബാധിതര്‍ക്ക് കേരള പ്രവാസി ഫോറം സമാശ്വാസമായി മാറിയത്.
മഴക്കെടുതി മൂലം മലയാളികളടക്കം വരുന്ന വലിയ ഒരു സമൂഹമാണ് ദുരിതത്തിലായത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാദര്‍ ഖല്‍ബ അറിയിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇ ഗവണ്‍മെന്റിന്റെയും പോലിസിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കൂടെ ചേര്‍ന്ന് സഹജീവികള്‍ക്ക് സമാശ്വാസമേകാന്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ നിരവധി പ്രവര്‍ത്തകരാണ് കര്‍മ്മനിരതരായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുല്‍ അസീസ്, സലാം,മുഹമ്മദ് നെട്ടൂര്‍, കാദര്‍ ഫുജൈറ എന്നിവര്‍ നേതൃത്വം നല്‍കി.