കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാവ് മുഹമ്മദ് കോഡൂര്‍ (59) അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. 36 വര്‍ഷമായി കുവൈത്തിലുള്ള അദ്ദേഹം കുവൈത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഫഹാഹീല്‍ ദാറു തഅലീമില്‍ ഖുര്‍ആന്‍ മദ്റസ സ്ഥാപകനും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന അദ്ദേഹം, കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ മജ്ലിസുല്‍ അഅലാ അംഗം കൂടിയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ജാസിയ, ജുനൈദ്, ഉവൈസ്, ഉസൈര്‍, ഷാനിബ. മരുമകന്: ഷബീര്‍. സഹോദരങ്ങള്‍: കുഞ്ഞീദു, സൈനുല്‍ ആബിദീന്‍, ശിഹാബ്, മുജീബ്, ബിരിയുമ്മ, ഫാത്തിമ, ആസ്യ, ഉമ്മു കുല്‍സു.