മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവസ്പര്‍ശം ശിഹാബ് തങ്ങള്‍ സ്മാരക 37ാമത് സമൂഹ രക്തദാന ക്യാംപ് ജുലൈ 29ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. ബഹ്റൈനിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനിയായ സിഞ്ച് എക്സ്ചേഞ്ചുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിക്കുന്നത്. ട്രാവല്‍ ടൂറിസം സ്ഥാപനമായ ജേര്‍ണീസ് വേള്‍ഡ് കോ സ്പോണ്‍സറാണ്. ''രക്തദാനം ചെയ്യുന്നത് ഐക്യ ദാര്‍ഢ്യമാണ്'' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം.
ജീവന് രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും. 2009ലാണ് കെഎംസിസി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5600 ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാംപ് വഴി രക്തദാനം നടത്തിയത്.
രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്സൈറ്റും blood book എന്ന പേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 29ന് നടക്കുന്ന ക്യാംപിന് മുന്നോടിയായി രജിസ്ട്രേഷന്, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്,പബ്ലിസിറ്റി, റിസപ്ഷന് തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചുണ്ട്. ബഹ്റൈനിലെ ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാംപ് സന്ദര്‍ശിക്കും.
രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 39841984, 3946 4958,39474715, 66353616 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്താസമ്മേളനത്തില്‍ ഗഫൂര്‍ കൈപ്പമംഗലം (ആക്ടിങ് പ്രസിഡന്റ്), റസാഖ് മുഴിക്കല്‍ (ട്രഷറര്‍), ഷാഫി പാറക്കട്ട (വൈസ് പ്രസിഡന്റ്, ചെയര്മാന് ഹെല്‍ത്ത് വിങ്), ജോയല്‍ (സിഞ്ച് എക്സ്ചേഞ്ച്), എ പി ഫൈസല്‍ (വൈസ് പ്രസിഡന്റ്, ജീവസ്പര്‍ശം ഇന്‍ചാര്‍ജ്), ശംസുദ്ദീന്‍ വെള്ളികുളങ്ങര (വൈസ് പ്രസിഡന്റ്), റഫീഖ് തോട്ടക്കര (സെക്രട്ടറി), അഷ്റഫ് കാട്ടില്‍ പീടിക (ഹെല്‍ത്ത് വിങ് കണ്‍വീനര്‍) പങ്കെടുത്തു.