ജിദ്ദ: കൊവിഡ് മുക്തനായി ജോലിയില്‍ പ്രവേശിച്ചിരുന്ന കോഴിക്കോട് സ്വദേശി സൗദിയിലെ യാംബുവില്‍ അന്തരിച്ചു. വെസ്റ്റ് ഹില്‍ സ്വദേശി ചീരുവീട്ടില്‍ കോലശ്ശേരി മുഹമ്മദ് സലീം(66) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദയില്‍ പ്രവാസം ആരംഭിച്ച ഇദ്ദേഹം പിന്നീട് യാംബുവിലെ പ്രസിദ്ധ പെട്രോ കെമിക്കല്‍ കമ്പനിയായ യാന്‍പെറ്റില്‍ 20 വര്‍ഷം ജോലി ചെയ്തിരുന്നു. ശേഷം 'നാറ്റ്‌പെറ്റ്' പെട്രോ കെമിക്കല്‍ കമ്പനിയില്‍ പര്‍ച്ചേസിങ് വിഭാഗത്തില്‍ 12 വര്‍ഷമായി സെക്രട്ടറിയായി ജോലി ചെയ്തു.
കോഴിക്കോട് റിട്ട. ഡെപ്യൂട്ടി കലക്ടറായിരുന്ന പരേതനായ സി കെ മൊയ്തീന്‍ കോയയാണ് പിതാവ്. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. യാംബു നാറ്റ്‌പെറ്റ് കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം 'നെസ്റ്റി'ല്‍ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവര്‍ മക്കളാണ്. മരുമകള്‍: നിനു. സഹോദരങ്ങള്‍: നസീം, റസിയ, മുംതാസ്, സറീന, ജാസ്മിന്‍, തസ്‌നീം, സുഹാദ്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം യാംബുവില്‍ തന്നെ ഖബറടക്കും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.
Kozhikode native freed from Covid died in Yambu