കെഎസ്‌സിസി ദുബായില്‍ ലോക വനിതാദിനം ആചരിച്ചു
'ബെറ്റര്‍ ദി ബാലന്‍സ്, ബെറ്റര്‍ ദി വേള്‍ഡ്' എന്ന ശീര്‍ഷകത്തില്‍ നടത്തിയ പരിപാടിയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിവിധ രാജ്യങ്ങളില്‍നിന്നുള്ള യുഎഇയില്‍ പ്രവാസികളായി കഴിയുന്ന വനിതകളെ ആദരിച്ചു.
ദുബായ്: ലോക വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് (കെഎസ്‌സിസി) വനിതകള്‍ ദുബായ് എമിറേറ്റ്‌സ് ടവറില്‍ വനിതാദിനം ആചരിച്ചു. 'ബെറ്റര്‍ ദി ബാലന്‍സ്, ബെറ്റര്‍ ദി വേള്‍ഡ്' എന്ന ശീര്‍ഷകത്തില്‍ നടത്തിയ പരിപാടിയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിവിധ രാജ്യങ്ങളില്‍നിന്നുള്ള യുഎഇയില്‍ പ്രവാസികളായി കഴിയുന്ന വനിതകളെ ആദരിച്ചു.
12 വര്‍ഷമായി ജേര്‍ണലിസ്റ്റായി ജോലിചെയ്യുന്ന ഖലീജ് ടൈംസ് പത്രത്തിന്റെ ബ്യൂറോ ഹെഡ് അഞ്ജന ശങ്കര്‍, ഈസ്റ്റ് പോയിന്റ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ഖമര്‍ ലൈസ്, ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച അരോമ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആനി സജീവ്, 31 വര്‍ഷമായി റാഷിദ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിചെയ്യുന്ന ഷൈല വര്‍ഗീസ്, 22 വര്‍ഷമായി അജ്മാന്‍ അല്‍ അമീര്‍ സ്‌കൂളില്‍ ആയ തസ്തികയില്‍ ജോലിചെയ്യുന്ന ശ്രീലങ്കന്‍ വനിത മുനിദാസ ശാന്തിലത എന്നിവരെ മൊമന്റോ നല്‍കി ആദരിച്ചു.
മാതൃകാ ദമ്പതികള്‍ക്കുള്ള 2016 ലെ ശൈഖ് ഹംദാന്‍ അവാര്‍ഡ് ജേതാവും പ്രശസ്ത മോട്ടിവേഷന്‍ ക്ലാസ് ടൈക്കറുമായ സുനൈന ഇഖ്ബാലിന്റെ മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി. സമീഹ ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമീറ നാസര്‍, സബ്രീന ഇര്‍ഷാദ് സംസാരിച്ചു.