മലയാളി ബൈക്ക് റേസര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു

കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശ് (37) ആണ് മരിച്ചത്.

Update: 2022-04-26 01:17 GMT
മലയാളി ബൈക്ക് റേസര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസര്‍ ഫുജൈറ ദിബ്ബയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബൈക്ക് റേസിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ ജപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കല്‍ബയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രാജ്യാന്തര ബൈക്ക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍. ദുബയ് മോട്ടോര്‍ സിറ്റിയിലെ ഓട്ടോഡ്രാമിലെ സര്‍ക്യൂട്ടില്‍ മലയാളികള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്‌റ്റേഷന്‍ സര്‍വീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ. അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുഎഇയില്‍ മലയാളികളുള്‍പ്പെടുന്ന ബൈക്ക് റൈഡേഴ്‌സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതില്‍ അംഗമാണ് ജപിന്‍. സംഘങ്ങള്‍ അവധി ദിവസങ്ങളില്‍ ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പതിവായി റൈഡ് നടത്താറുണ്ട്.

Tags:    

Similar News