കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്.

Update: 2020-06-12 12:11 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് ഇന്ന് രാവിലെ മരിച്ചത്. കൊവിഡ് ബാധയേ തുടര്‍ന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അല്‍ ഹാജരി കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ സ്റ്റെല്ല കുവൈത്തിലാണ്. ഹവല്ലിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടു മക്കള്‍ നാട്ടിലാണു. മൃതദേഹം കൊവിഡ് പ്രൊട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും 

Tags:    

Similar News