കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ്(48) ആണ് മരിച്ചത്.

Update: 2021-02-11 16:38 GMT

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ്(48) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിതോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍ നെവിന്‍ ജോര്‍ജ്, സാന്ദ്രാ എലിസബത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.


Tags:    

Similar News