പ്രസവത്തിനിടെ മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരണപ്പെട്ടത്.

Update: 2022-07-12 10:13 GMT

റിയാദ്: പ്രസവത്തിനിടെ മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരണപ്പെട്ടത്.

ഉനൈസ കിങ് സൗദ് ആശുപത്രിയില്‍ നടന്ന പ്രസവത്തിനിടെയുണ്ടായ സങ്കീര്‍ണതയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്‌സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.

Tags:    

Similar News