മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദയില്‍ മരിച്ചു

കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അവര്‍.

Update: 2022-10-25 13:01 GMT

റിയാദ്: ശ്വാസകോശ രോഗം മൂര്‍ച്ഛിച്ച് ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ത്ഥാടക മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിനി ഉമ്മയ്യ കണ്ണംപറമ്പത്ത് (80) ആണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ രണ്ട് പെണ്‍മക്കളുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അവര്‍.

ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ് അസുഖം മൂര്‍ച്ഛിക്കുന്നത്. മൂന്നാഴ്ചയായി ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് തൊണ്ടിയില്‍ അബ്ദുറഹിമാന്‍ ആറ് മാസം മുമ്പാണ് മരിച്ചത്. മക്കള്‍: സറീന, ഹസീന, അഷ്‌റഫ്, മഹജ.

Tags:    

Similar News