മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് കോടതി ശരിവച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

Update: 2022-02-08 13:43 GMT

ജുബൈല്‍: മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് കോടതി ശരിവച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍. ഫാഷിസത്തോട് സമരസപ്പെടാത്ത മാധ്യമപ്രവര്‍ത്തനം നടത്തുന്ന മീഡിയാ വണിനെ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നവരും സംഘപരിവാര താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിധികള്‍ പുറപ്പെടുവിക്കുന്നതും ജനാധിപത്യത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.

ജനപക്ഷത്ത് നിലയുറപ്പിക്കുന്നവരെ നിശബ്ദമാക്കാനാണ് സംഘപരിവാര്‍ സര്‍ക്കാരിന്റെ നീക്കം. ഇത് പൊതുസമൂഹം തിരിച്ചറിയണം. മീഡിയാ വണ്‍ ചാനലിന്റെ കാമറക്കണ്ണുകളെ ഭയക്കുന്നവര്‍ നേരിന്റെ ശബ്ദത്തെ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഹിന്ദുത്വരാഷ്ട്ര വാദം ശക്തിപ്പെട്ടതുകൊണ്ടാണ് കോടതികള്‍ പോലും ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ ചങ്ങരംകുളം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News