കൊറോണ: ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് മെഡിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ വഴി ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥനകള്‍ അയച്ചെങ്കിലും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മാത്രമാണ് അനുമതി ലഭിച്ചത്.

Update: 2020-04-08 05:45 GMT

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് മെഡിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ഒരുങ്ങുന്നതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ വഴി ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥനകള്‍ അയച്ചെങ്കിലും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മാത്രമാണ് അനുമതി ലഭിച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമുകള്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്. അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ ടീമുകളുടെ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.പുതിയ ടീമുകളുടെ നിയമനം കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ ടീമില്‍ അമിത സമ്മര്‍ദ്ദം ചെലുത്താതെ തന്നെ മികച്ച വൈദ്യസഹായം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News