നാട്ടിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടാതിരുന്ന വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു.

Update: 2020-05-12 01:28 GMT

ദുബയ്: നാട്ടിലേക്ക് മടങ്ങാന്‍ കോണ്‍സുലേറ്റില്‍നിന്നുള്ള വിളി കാത്തിരുന്ന വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശി മണ്ണന്തകത്ത് മുഹമ്മദ് കുഞ്ഞി (60) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. പ്രമേഹരോഗിയായ ഇദ്ദേഹം ഏറ്റവും പെട്ടെന്ന് നാടണയാനായി വിമാനസര്‍വീസ് ആരംഭിക്കുന്നതും കാത്തിരുന്നെങ്കിലും ആദ്യവിമാനങ്ങളിലൊന്നും ഇടംകിട്ടിയില്ല.

സ്വന്തം നാടായ കണ്ണൂരിലേക്ക് പോവുന്ന വിമാനത്തില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കണ്ണൂര്‍ വിമാനത്തിലും സീറ്റ് ലഭിച്ചില്ല. കുഞ്ഞി പ്രവാസഭൂമിയിലും നാട്ടിലും നിരവധി ജീവകാരുണ്യകൂട്ടായ്മകള്‍ക്കും പിന്തുണ നല്‍കിയിരുന്നു. കണ്ണൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ വേക്കിന്റെ ആദ്യകാല പ്രവര്‍ത്തകനുമാണ്. ഭാര്യ: സക്കീന. 

Tags:    

Similar News