പാര്‍ക്കിങ് തര്‍ക്കം വൈറലായി; മൂന്നുപേര്‍ ദുബയില്‍ കുടുങ്ങി
വാലറ്റ് പാര്‍ക്ക് ചെയ്തതിന്റെ പണം നല്‍കാതെ പോയ യുവതിയുടെ കാറിന്റെ ബോണറ്റില്‍ കയറുകയും അദ്ദേഹത്തെ കാറില്‍നിന്നും തള്ളിയിടാന്‍ ഓടിച്ച് പോയ യുവതിയും ഈ ചിത്രമെടുത്ത് പോസ്റ്റിട്ട യുവാവുമാണ് പിടിയിലായത്.
ദുബയ്: പാര്‍ക്കിങ് തര്‍ക്കം വൈറലായതിനെ തുടര്‍ന്ന് മൂന്നുപേര്‍ ദുബയ് പോലിസിന്റെ പിടിയിലായി. വാലറ്റ് പാര്‍ക്ക് ചെയ്തതിന്റെ പണം നല്‍കാതെ പോയ യുവതിയുടെ കാറിന്റെ ബോണറ്റില്‍ കയറുകയും അദ്ദേഹത്തെ കാറില്‍നിന്നും തള്ളിയിടാന്‍ ഓടിച്ച് പോയ യുവതിയും ഈ ചിത്രമെടുത്ത് പോസ്റ്റിട്ട യുവാവുമാണ് പിടിയിലായത്. ബോണറ്റില്‍ കയറിയ വാലറ്റ് പാര്‍ക്കിങ് ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍നിന്നും തള്ളിയിടാന്‍ വേണ്ടി വെട്ടിച്ച് വണ്ടിയോടിച്ചപ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് ഗതാഗതം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജുമൈറയിലെ ഒരു ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഇത്തരം വീഡിയോകള്‍ പരസ്യമായി പ്രചരിപ്പിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. കാര്‍ ഡ്രൈവറും പാര്‍ക്കിങ് ജീവനക്കാരനും അറബികളാണ്.