പൊന്നോല്‍സവ് 2024 സീസണ്‍ 7 ബ്രോഷര്‍ പ്രകാശനം ചെയ്തു

Update: 2024-09-02 15:18 GMT

ഷാര്‍ജ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊന്നോല്‍സവ് 2024 സീസണ്‍ 7 ന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡിസംബര്‍ ഒന്നിന് ഷാര്‍ജയിലെ സഫാരി മാളിലാണ് പരിപാടി. യുഎഇയിലെ വിശിഷ്ട വ്യക്തികള്‍, പൊന്നാനി താലൂക്കിന്റെ നാനാഭാഗത്തു നിന്നുള്ള യുഎഇ പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുക്കുന്ന പരിപാടിയില്‍ പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തില്‍ സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറും. ഷാര്‍ജ റോളയിലെ യാബ് ലീഗല്‍ സര്‍വീസസ് ഹെഡ് ഓഫിസില്‍ നടന്ന ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ സംഘടന പ്രതിനിധികളായ മുഹമ്മദ് അനീഷ്, കെ കെ ശിഹാബുദ്ദീന്‍, അലി ഹസ്സന്‍, നസീര്‍ ചുങ്കത്ത്, യു അബ്ദുല്‍ ജലാല്‍, പി ഷാനവാസ്, ഹബീബ് റഹ്മാന്‍, സി വി അഷ്‌റഫ്, മുഹമ്മദ് ഇഖ്ബാല്‍ സംബന്ധിച്ചു.

Tags:    

Similar News