മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്റര്‍ പഠനോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠനോത്സവം 2021 വെള്ളിയാഴ്ച രാവിലെ 8.30 മണി മുതല്‍ ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്.

Update: 2021-08-18 19:36 GMT

കുവൈത്ത് സിറ്റി: മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്റര്‍ പഠനോത്സവം 2021 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുവൈത്ത് മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠനോത്സവം 2021 വെള്ളിയാഴ്ച രാവിലെ 8.30 മണി മുതല്‍ ഓണ്‍ലൈനായിട്ടാണ് സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്റര്‍ അംഗം ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ടെക്‌നിക്കല്‍ കമ്മറ്റി പഠനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

മലയാളം മിഷന്‍ അധ്യാപകന്‍ ഡോ.എം ടി ശശിയുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളായി പഠനോത്സവത്തിന് ആവശ്യമായ പരിശീലനം നടത്തി. കല കുവൈത്ത്, ടങഇഅ, ഫോക്ക് കണ്ണൂര്‍, സാരഥി കുവൈത്ത് എന്നീ മേഖലയില്‍ നിന്നുമുള്ള കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ എന്നീ ഡിപ്ലോമ കോഴ്സ്സുകളിലേക്കുള്ള പഠനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവത്തിലാകെ 1592 കുട്ടികളാണ്

പങ്കെടുക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പഠനോത്സവത്തിന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫസര്‍ സുജ സൂസന്‍ ജോര്‍ജ്, മലയാളം മിഷന്‍ അധ്യാപകന്‍ ഡോ. എം ടി ശശി, മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്റര്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കുമെന്ന് മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജെ സജി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു


Tags:    

Similar News