ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദഫ്‌ന ബ്രാഞ്ച് കണ്‍വെന്‍ഷന്‍

Update: 2020-02-21 14:49 GMT

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്കിലെ ദഫ്‌ന ബ്രാഞ്ച് കണ്‍വെന്‍ഷനും ബോധവല്‍ക്കരണവും നടത്തി. ഐസിബിഎഫ് ഇന്‍ഷുറന്‍സ്, നോര്‍ക്ക കാര്‍ഡ്, നോര്‍ക്ക ക്ഷേമനിധി മുതലായവ പ്രവാസി സമൂഹത്തിലെ എല്ലാവരിലും എത്തിക്കുന്നതിനുള്ള ചാലകശക്തിയായി സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ മാറണമെന്ന് യോഗം അഭിപ്രായപെട്ടു.

പുനസ്സംഘടിപ്പിച്ച ദഫ്‌ന ബ്രാഞ്ച് കമ്മറ്റിയുടെ പ്രഖ്യാപനവും നടന്നു. ദഫ്‌ന ബ്രാഞ്ചിന്റെ പ്രസിഡന്റ് ആയി മുനീര്‍ കൊണ്ടോട്ടി. സെക്രട്ടറി മുജീബ് പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ് മജീദ് കുന്ദംകുളം കമ്മറ്റി അംഗങ്ങളായി ഷബീബ് ചെര്‍പ്പളശ്ശേരി, കരീം മാഹി എന്നിവരേയും തിരഞ്ഞെടുത്തു. മര്‍ഖിയ ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് ഉമര്‍ വല്ലപ്പുഴ അധ്യക്ഷവഹിച്ചു. ബ്ലോക്ക് ജന.സെക്രട്ടറി അസിം കൊല്ലം, ബ്രാഞ്ച് വൈസ് പ്രസിഡന്റ് മജീദ് കുന്ദംകുളം സംസാരിച്ചു.


Tags:    

Similar News