ഷാര്‍ജ: ഗതാഗത നിമയ ലംഘനത്തിന് പിഴ അടക്കാന്‍ 50 ശതമാനം കിഴിവുമായി ഷാര്‍ജ പോലീസ്. ഈ മാസം 22 ന് മുമ്പായി നടത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ക്ക് ഈ കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി വ്യക്തമാക്കി. അടുത്ത ജനുവരി 31 വരെ പിഴ അടക്കാനുള്ള സമയം അനുദിച്ചിട്ടുണ്ട്. വാഹന ഉടമസ്ഥരും ഡ്രൈവര്‍മാരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിഴ ഒടുക്കാത്തതിന് പിടികൂടിയ വാഹനങ്ങളും ഈ സൗകര്യം ഉപയോഗിച്ച് കൊണ്ട് പോകാമെന്നും അദ്ദേഹം അറിയിച്ചു.