ഷാര്‍ജ: വാഹന റജിസ്‌ട്രേഷന്‍ പുതുക്കാന്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന 'റിന്യൂ യുവര്‍ വെഹിക്കിള്‍ ക്യാംപയിന്‍ ആരംഭിച്ചതായി ഷാര്‍ജ പോലിസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃത്യസമയത്ത് വാഹനങ്ങള്‍ പുതുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൃത്യസമയത്ത് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി വാഹന രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ആളുകളെ ബോധവത്കരിക്കുകയാണ് കാംപയിനിന്റെ ലക്ഷ്യം . 'റിന്യൂ യുവര്‍ വെഹിക്കിള്‍ ക്യാംപയിന്‍ അടുത്ത മൂന്നു മാസക്കാലം നീണ്ടുനില്‍ക്കും. മോട്ടോര്‍ ഇന്‍ഷുറന്‍സ്, വാഹന പരിശോധന, പുതുക്കല്‍ എന്നിവക്കായി കാംപയിന്‍ കാലയളവില്‍ പ്രത്യേക ഓഫറുകള്‍ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു ഷാര്‍ജ വെഹിക്കിള്‍ ലൈസന്‍സിങ് വിഭാഗം ഡയരക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് പറഞ്ഞു. . വാഹനങ്ങളുടെ ക്ഷമത പൂര്‍ണമായും ഉറപ്പു വരുത്തിയാണ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നത്. കൊടും ചൂട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ടയറുകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെ ഉറപ്പാക്കേണ്ടത്പ്രധാനമാണ്. കാംപയിനുമായി എല്ലാവരും സഹകരിക്കണമെന്നും ഷാര്‍ജ പൊലിസ് അധികൃതര്‍ നിര്‍ദേശിച്ചു