സില്‍ക്ക് റോഡ് കാണാം ഷാര്‍ജ റീഡിങ് ഫെസ്റ്റിവലില്‍

Update: 2019-04-20 18:13 GMT

ഷാര്‍ജ: ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും ലോകത്തിലെ ഏറ്റവും പുരാതനവും ദൈര്‍ഘ്യമേറിയതുമായ സില്‍ക്ക് റോഡ് പുനക്രമീകരിച്ചിരിക്കുകയാണ് ഷാര്‍ജയിലെ റീഡിങ് ഫെസ്റ്റിവലില്‍. പുരാതന ചൈനയുടെ തലസ്ഥാനമായ ക്ഷിയാന്‍ മുതല്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ രാജധാനിയെന്നറിയപ്പെടുന്ന ബാഗ്ദാദ് വരെ എഡി 600 മുതല്‍ 1200 വരെ ജനങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന പാതയാണ് സില്‍ക്ക് റോഡ്. ഈ യാത്രക്കിടയിലെ അനുഭവങ്ങളും സഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന മൃഗങ്ങളും ഭക്ഷണങ്ങളും പഴങ്ങളും എണ്ണകളും പലവ്യഞ്ജനങ്ങളും, സംസ്‌ക്കാരവും മത മൂല്യങ്ങളും പരിചയപ്പെടുത്തുകയാണ് ഷാര്‍ജ റീഡിങ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്ന സില്‍ക്ക് റോഡ്. അക്കാലത്ത് ഏറ്റവും സമ്പന്നമായ വ്യാപാര കേന്ദ്രമായിരുന്നു, ഇന്ന് ഉസ്ബസ്‌ക്കിസ്ഥാനിലുള്ള സമ്മര്‍ക്കണ്ഡ്. അക്കാലത്ത് കിഴക്കിനേയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പാതയായിരുന്നു സില്‍ക്ക് റോഡ്. മരുഭൂമിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഒട്ടകപ്പുറങ്ങളില്‍ സഞ്ചാരികള്‍ കൂടുതലും യാത്ര നടത്തിയിരുന്നത് രാത്രി കാലങ്ങളിലായിരുന്നു. തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ കേട് വരാതെ സൂക്ഷിച്ചിരുന്നത് മലമുകളില്‍ നിന്നും കിട്ടുന്ന ഐസുകളിലായിരുന്നു. 27 വരെയാണ് ഷാര്‍ജ റീഡിങ് ഫെസ്റ്റിവെല്‍.

Tags:    

Similar News