എല്ലാ സംസ്‌ക്കാരങ്ങളും പഠിക്കണം വിക്രം സേത്ത്
എല്ലാ സംസ്‌ക്കാരങ്ങളെ കുറിച്ചും പഠിച്ച്ാല്‍ സമാധാനപരമായി ചിന്തിക്കാനും സഹവര്‍ത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ വിശാലമാക്കുമെന്ന് പ്രശസ്ഥ നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ: എല്ലാ സംസ്‌ക്കാരങ്ങളെ കുറിച്ചും പഠിച്ച്ാല്‍ സമാധാനപരമായി ചിന്തിക്കാനും സഹവര്‍ത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ വിശാലമാക്കുമെന്ന് പ്രശസ്ഥ നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് പറഞ്ഞു. മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുതാനുള്ള തന്റെ പ്രചോദനം പലപ്പോഴും പലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് സ്ത്രീകള്‍ പരസ്പരം സംസാരിക്കുന്ന കാഴ്ചയില്‍ നിന്നാണ് 'എ സ്യൂട്ടബിള്‍ ബോയ്' ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം, പ്രചോദനത്തിന് പലപ്പോഴും വ്യത്യസ്തമായ ഉറവിടങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍ ഭൂരിഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവയാകാം. ആരോടെങ്കിലുമുള്ള വളരെ ഹ്രസ്വമായ സംഭാഷണത്തില്‍ നിന്ന്, വളരെ നീണ്ട ഒരു കഥ എഴുതാനുള്ള പ്രചോദനം തനിക്ക് ലഭിക്കാറുണ്ട്. എഴുത്തുകാര്‍ രാജ്യത്തെ പൗരന്മാരാണ്, അവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും എല്ലാ അവകാശവുമുണ്ട്.
പുതിയ സാങ്കേതികവിദ്യകളുടെ ഉയര്‍ന്ന വേലിയേറ്റം എഴുത്തിനെ ബാധിക്കില്ല. എഴുത്ത് അപ്രത്യക്ഷമായ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഴുതാനുള്ള മാധ്യമം മാത്രമാണ് മാറുന്നത്. എഴുത്തിന് ശോഭനമായ ഭാവിയുണ്ട്. താന്‍ പലപ്പോഴും 'റൈറ്റേഴ്‌സ് ബ്‌ളോക് ' നേരിടാറുണ്ടെന്ന് അദ്ദേഹം ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും എഴുതാന്‍ കാര്യമായി ഉണ്ടാകുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കാതെ നിശ്ചലമാകുന്ന അവസ്ഥയാണ് റൈറ്റേഴ്‌സ് ബ്‌ളോക്. തനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം പുസ്തകമേതെന്ന ചോദ്യത്തിന്, ഓരോ ദിവസവും താന്‍ തന്റെ ഓരോ പുസ്തകങ്ങളെയാണ് സ്‌നേഹിക്കുന്നത് എന്ന് അദ്ദേഹം മറുപടി നല്‍കി. എട്ട് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളുമാണ് വിക്രം സേത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1980ല്‍ അദ്ദേഹം തന്റെ ആദ്യത്തെ കവിതാസമാഹാരമായ 'മാപ്പിംഗ്‌സ്' എഴുതി. 'എ സ്യൂട്ടബിള്‍ ബോയ്' എന്ന നോവല്‍ വിക്രം സേത്തിനെ ജനപ്രിയനാക്കി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല്‍ 'ആന്‍ ഈക്വല്‍ മ്യൂസിക്' ഒരു വയലിനിസ്റ്റിന്റെ കലങ്ങിയ പ്രണയജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. വിക്രം സേത്തിന്റെ 'ടു ലൈവ്‌സ്' എന്ന കൃതി അദ്ദേഹത്തിന്റെ വലിയമ്മാവനും അമ്മായിയും തമ്മിലുള്ള വിവാഹത്തിന്റെ ഓര്‍മ്മക്കുറിപ്പാണ്. ദി ഗോള്‍ഡന്‍ ഗേറ്റ് എന്ന കവിതാസമാഹാരത്തിന് പുറമെ, മാപ്പിംഗ്‌സ്, ദി ഹംബിള്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഗാര്‍ഡന്‍, ഓള്‍ യു ഹു സ്ലീപ്പ് ടുണൈറ്റ്, ത്രീ ചൈനീസ് പോയറ്റ്‌സ് എന്നീ കവിതാസമാഹാരങ്ങളും വിക്രം സേത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള അദ്ദേഹത്തിന്റെ പുസ്തകം, ബീസ്റ്റ്‌ലി ടെയില്‍സ് ഫ്രം ഹിയര്‍ ആന്റ് ദെയര്‍ മൃഗങ്ങളെക്കുറിച്ചുള്ള പത്ത് കഥകള്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം എഴുതിയ ഫ്രം ഹെവന്‍ ലേക്ക്: ട്രാവല്‍സ് ത്രൂ സിങ്കിയാങ് ആന്‍ഡ് ടിബറ്റ് ടിബറ്റ്, ചൈന, നേപ്പാള്‍ എന്നിവിടങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്.