സോഷ്യല്‍ ഫോറം ഇടപെടല്‍: കൊവിഡ് ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി
കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മസ്ജിദ് അല്‍ ശുറൈഇല്‍ കുളിപ്പിച്ച ശേഷം സനയ്യ ഖബര്‍സ്ഥാനില്‍ നൂറു കണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കിയത്.
ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് മരിച്ച ബീഹാര്‍ ലാല്‍ഗഞ്ച് കാന്തി വില്ലേജ് സ്വദേശി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് റസൂലിന്റെ മയ്യിത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായത്താല്‍ ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി. കഴിഞ്ഞ 13 വര്‍ഷത്തോളമായി ബദര്‍ മുഹമ്മദ് അബ്ദുല്‍ കരീം എന്ന കമ്പനിയില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി വന്നത്. ഭാര്യ: കമറുന്‍ നിഷ, മക്കള്‍ മുഹമ്മദ് അക്ബര്‍ അന്‍സാരി, മുഹമ്മദ് കൗസര്‍ അന്‍സാരി.
കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മസ്ജിദ് അല്‍ ശുറൈഇല്‍ കുളിപ്പിച്ച ശേഷം സനയ്യ ഖബര്‍സ്ഥാനില്‍ നൂറു കണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനു ഖാന്‍ പന്തളം, സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് സാക്കിര്‍ അഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ എല്ലാവിധ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.