സോഷ്യല്‍ ഫോറം ഒമാന്‍ രക്തദാന ക്യാംപിന് തുടക്കമായി

സപ്തംബര്‍ നാലിന് റൂവിയിലെ അല്‍മാസ ഹാളില്‍ അടുത്ത രക്തദാന ക്യാംപ് നടക്കും

Update: 2020-08-22 15:42 GMT

മസ്‌കത്ത്: രക്തദാതാക്കളുടെകുറവ് മൂലം ബ്ലഡ് സ്റ്റോക്ക് കുറഞ്ഞുവരുന്ന സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെരക്തദൗര്‍ലഭ്യത്തിനു പരിഹാരമായി സോഷ്യല്‍ ഫോറം ഒമാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് സോഹാറില്‍ ഏകദിന രക്തദാന ക്യാംപ് സംഘടിപ്പിച്ചു.


 ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ സോഹാറിലെ ദാര്‍ അല്‍മജദ് മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാംപില്‍ 100 ഓളം പേര്‍ രക്തം നല്‍കി. സംഘാടക മികവുകൊണ്ടും കൃത്യമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും നടന്ന രക്തദാന ക്യാംപ് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചുപറ്റി.

ഒമാനിലെ വിവിധ മേഖലകളില്‍രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. സപ്തംബര്‍ നാലിനു റൂവി അല്‍മാസ ഹാളില്‍ നടക്കുന്ന ക്യാംപില്‍ രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Link: http://www.tinyurl.com/sfoman 

Tags:    

Similar News