മസ്‌ക്കത്ത്: സോഷ്യല്‍ ഫോറം ഒമാന്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാംപിന്റെ നാലാംഘട്ടം അസൈബ അല്‍ ഫറാഹ് മെഡിക്കല്‍ സെന്ററില്‍ നടന്നു. രാവിലെ 9 മുതല്‍ ആരംഭിച്ച ക്യാംപില്‍ നൂറോളം പേരില്‍നിന്നും രക്തം സ്വീകരിച്ചു. നാലാം ഘട്ട ക്യാംപ് സമാപിക്കുമ്പോള്‍ 750 ഓളം ആളുകളില്‍നിന്നും രക്തം ശേഖരിക്കാനായി.
ക്യാംപിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിത്തന്ന അല്‍ ഫറാഹ് മെഡിക്കല്‍ സെന്ററിനു സോഷ്യല്‍ ഫോറം പ്രതിനിധി താജുദ്ദീന്‍ ഉപഹാരം നല്‍കി.
റാമിസ് അലി, താജുദ്ദീന്‍ തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കി. വിശിഷ്ഠാതിഥിയായി ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഡോ.ധ്വനി ഷാഹ് പങ്കെടുത്തു. ബ്ലഡ് ഡോണേഷനുമായി സഹകരിച്ച എല്ലാവര്‍ക്കും സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.