ശാശ്വതപരിഹാരത്തിന് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തണം: മജീദ് ഫൈസി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിസാന്‍ (സൗദി അറേബ്യ): രാജ്യത്ത് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന് അറുതിവരണമെങ്കില്‍ അവര്‍ രാഷ്ടീയമായി സംഘടിക്കണമെന്ന് എസ്ഡിപിഐ കേരള സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. ഇരകള്‍ സംഘടിക്കുന്നത് വര്‍ഗീയത വളര്‍ത്തുമെന്നത് പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണം മാത്രമാണ്. വോട്ടുബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ നടത്തുന്ന പ്രചാരണം മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം പിന്‍വലിക്കാനും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാതിരിക്കാനും സമരരംഗത്തുള്ളവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കണമെന്നും പ്രവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. സത്താര്‍ ഫൈസി, മുഹമ്മദലി എടക്കര, ഹബീബ് റഹ്മാന്‍, സുധീര്‍ പന്തളം സംസാരിച്ചു.