തണല്‍, ഷിഫാ, അല്‍ ജസീറ വൃക്ക രോഗ നിര്‍ണയ ക്യാംപ് ശ്രദ്ധേയമായി

ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകീട്ട് ആറു മണിവരെ നീണ്ട ക്യാംപില്‍ അഞ്ഞൂറോളം പങ്കെടുത്തു.

Update: 2022-08-27 17:48 GMT

മനാമ: തണല്‍ ബഹ്‌റയ്ന്‍ ചാപ്റ്റര്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സെഗായ കെസിഎ ഹാളില്‍ സംഘടിപ്പിച്ച വൃക്ക രോഗ നിര്‍ണയ ക്യാംപ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ഒരു മണിമുതല്‍ വൈകീട്ട് ആറു മണിവരെ നീണ്ട ക്യാംപില്‍ അഞ്ഞൂറോളം പങ്കെടുത്തു.

ഡോ. ബാബു രാമചന്ദ്രന്‍, എബ്രഹാം ജോണ്‍, ജമാല്‍ നദ്‌വി, രാജു കല്ലും പുറം, സേവി മാത്തുണ്ണി, സയ്യിദ് ഹനീഫ്, ഷാനവാസ്, നിസാര്‍ കൊല്ലം, അനസ് റഹീം, കെ.ടി. സലിം, സിജോ ജോര്‍ജ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവരക്കല്‍, ഫസലുല്‍ ഹഖ്, നൗഷാദ് പൂനൂര്‍, മജീദ് തണല്‍, സിറാജ് പള്ളിക്കര, ബോബി പാറയില്‍, മനു, ഗഫൂര്‍ ഉണ്ണി കുളം, ജ്യോതിഷ് പണിക്കര്‍, രാമത്ത് ഹരിദാസ് തുടങ്ങി ബഹ്‌റയ്‌നിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ക്യാംപ് സന്ദര്‍ശിച്ചു.

ഫൈസല്‍ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി, ഫൈസല്‍ കോട്ടപ്പള്ളി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂര്‍, കെ പി അനില്‍ കുമാര്‍, ഹംസ മേപ്പാടി, സുരേഷ് മണ്ടോടി, സലിം എന്‍. വി., ലത്തീഫ് ആയഞ്ചേരി, മനോജ് വടകര, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വൈകീട്ട് നടന്ന സമാപന യോഗം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. തണല്‍ ബഹ്‌റയ്ന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ഷിഫ അല്‍ ജസീറ കണ്‍സല്‍ടെന്റ് ഡോ. സ്വപ്ന വൃക്ക സംരക്ഷണത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തി.

റഫീഖ് അബ്ദുല്ല, മണിക്കുട്ടന്‍, എ പി ഫൈസല്‍, റഫീഖ് നാദാപുരം, ഹുസ്സൈന്‍ വയനാട്, ജിതേഷ് ടോപ് മോസ്റ്റ്, ജാലിസ് ഉള്ളേരി, കെ സി ഷെബീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി എം പി വിനീഷ്,ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ അല്‍ ഗരീബ്, മൂസ അഹമ്മദ്, ട്രഷറര്‍ നജീബ് കടലായി സംസാരിച്ചു.

Tags:    

Similar News