വിസ്താരയുടെ ആദ്യത്തെ ഗള്‍ഫ് സര്‍വ്വീസ് 21 ന്

ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരഭമായ വിസ്താര ദുബയ് സര്‍വ്വീസ് ആരംഭിക്കുന്നു.

Update: 2019-08-02 11:58 GMT

ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരഭമായ വിസ്താര ദുബയ് സര്‍വ്വീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ വിസ്താര് ഈ മാസം 21 മുതലാണ് മുംബൈയില്‍ നിന്നും ആദ്യത്തെ ഗള്‍ഫ് സര്‍വ്വീസിന് തുടക്കം കുറിക്കുന്നത്. സര്‍വ്വീസിനായി എയര്‍ബസ് എ 320 നിയോ എര്‍ക്രാഫ്റ്റ് ആണ് ഉപയോഗിക്കുന്നത്. വൈകിട്ട് 4.25 മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.15 ന് ദുബയിലെത്തും. ദുബയില്‍ നിന്നും രാത്രി 7.15 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.15 ന് മുംബൈയിലെത്തും. 765 ദിര്‍ഹം മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എകോണമി, പ്രീമിയം എകോണമി, ബിസിനസ്സ് എന്നീ ക്ലാസ്സുകളാണ് ഈ വിമാനത്തില്‍ യാത്രക്കാര്‍ക്കായി ഒരിക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും യുഎഇയുടെ ബിസിനസ്സ് നഗരമായ ദുബയിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ സാധിച്ചതില്‍ എറെ സന്തോഷമുണ്ടെന്ന് വിസ്താര സിഇഒ ലെസ്ലി തംങ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരഭമാണ് വിസ്താര.  

Tags:    

Similar News