അഭിമന്യു: രമയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സോഷ്യല്‍ ഫോറം

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക എന്ന പ്രസ്താവനയായിരുന്നു സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായ കെ കെ രമ നടത്തേണ്ടിയിരുന്നത് എന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

Update: 2019-06-26 15:16 GMT

ദോഹ: മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ആര്‍എംപി നേതാവ് കെ കെ രമ ഖത്തറില്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ്.

അഭിമന്യുവിന്റെ കൊലപാതകം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അതേസമയം, ഏകപക്ഷീയമായ അക്രമണത്തിനിടെ അല്ല അഭിമന്യു കൊല്ലപ്പെട്ടത്. മറിച്ച് അഭിമന്യു ഉള്‍പ്പെടെയുളള എസ്എഫ്‌ഐ യുടെ അഞ്ഞൂറോളം വരുന്ന അക്രമിസംഘം കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‌ക്കെതിരെ നടത്തിയ അക്രമത്തിനിടെയാണു അഭിമന്യു കൊല്ലപ്പെടുന്നത്. അഭിമന്യുവിനെ ആര്, എങ്ങിനെ കൊന്നു എന്നത് പോലും ഇപ്പോഴും ദുരൂഹമാണ്. സംഭവത്തിനു ദൃക്‌സാക്ഷിയായ സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ ഇപ്പോഴും പുറത്തുവിടാത്തത് അഭിമന്യുവിന്റെ യഥാര്‍ത്ഥ കൊലപാതകം പൊതുജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനുളള സിപിഎം ശ്രമത്തിന്റെ ഭാഗം ആണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക എന്ന പ്രസ്താവനയായിരുന്നു സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായ വി ടി രമ നടത്തേണ്ടിയിരുന്നത് എന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. 

Tags:    

Similar News