ജിദ്ദയില്‍ തൊഴിലാളികളുടെ പാര്‍പ്പിട സിറ്റിക്ക് ധാരണ
നമാരിഖ് അറേബ്യന്‍ കമ്പനി ലിമിറ്റഡുമായി ജിദ്ദ നഗര സഭയാണ് കരാറില്‍ ഒപ്പു വെച്ചത്.
ദമ്മാം: സൗദിയില്‍ ആദ്യമായി തൊഴിലാളികള്‍ക്കുമാത്രമായുള്ള പാര്‍പ്പിട സിറ്റി നിര്‍മാണത്തിന് ജിദ്ദയില്‍ ധാരണയായി. നമാരിഖ് അറേബ്യന്‍ കമ്പനി ലിമിറ്റഡുമായി ജിദ്ദ നഗര സഭയാണ് കരാറില്‍ ഒപ്പു വെച്ചത്.
മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ ഉപദേഷ്ടാവ് സഊദ് ബിന്‍ അബ്ദുല്ലാ ജലവിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായി. 17000 പേര്‍ക്ക് താമസിക്കാവുന്ന അന്താരാഷ്ര നിലവാരത്തിലുള്ള പാര്‍പ്പിട കേന്ദ്രത്തില്‍ സാംക്രമിക രോഗങ്ങളും മറ്റു പടരാതിരിക്കാനുള്ള മുന്‍കരുതലുകളും ഒരുക്കുന്നുണ്ട്.
ദിനംപ്രതി 75,000 പൊതി ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഹാള്‍, ഡിസ്പന്‍സറി, മസ്ജിദ്, കളികള്‍ക്കും വിനോദങ്ങള്‍ക്കുമുള്ള സൗകര്യം, സൂപ്പര്‍ മാര്‍ക്കറ്റ്, എടിഎം കൗണ്ടര്‍ തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ ഒരുക്കും. സൗരോര്‍ജ്ജ സൗവിധാനവും സജീകരിക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും സൗദിയിലെ ആദ്യ തൊഴിലാളി പാര്‍പ്പിട നഗരം.