ലോക കേരളാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

Update: 2019-02-06 17:40 GMT

ദുബയ്: ലോക കേരള സഭയുടെ ദ്വിദിന പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. 15,16 തിയ്യതികളിലായി ദുബയ് എത്തിസലാത്ത് അക്കാദമിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളിലുള്ള 15,000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളുടെ അറിവും സാങ്കേതിക വിദ്യകളും നാടിന്റെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ മുന്നോട്ട്‌വച്ച ശുപാര്‍ശകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് ഈ സമ്മേളനം ചേരുന്നത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെസി ജോസഫ്, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രവാസ ലോകത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പ്രഖ്യാപനം പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രശംസ നേടിയ കാര്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. നിയമ കുരുക്കില്‍ പെടുന്ന മലയാളികള്‍ക്ക് നോര്‍ക്ക സൗജന്യമായ നിയമസഹായം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ, ലോക കേരള സഭാ അംഗങ്ങളായ ബിജു സോമന്‍, ഗോപി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുഞ്ഞമ്മദ് എന്നവര്‍ സംബന്ധിച്ചു.

Tags:    

Similar News