വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഇഫ്ത്താര്‍ സൗഹൃദ സംഗമമായി

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍റാണ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചത്. പ്രസിഡന്റ് തോമസ് വൈദ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നസീര്‍ വാവാക്കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.

Update: 2019-05-31 11:36 GMT

ജിദ്ദ: ജിദ്ദയില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഇഫ്ത്താര്‍ സൗഹൃദ സംഗമമായി.വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍റാണ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചത്. പ്രസിഡന്റ് തോമസ് വൈദ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നസീര്‍ വാവാക്കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവയും, വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുഹമ്മദ് കായംകുളവും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ചാപ്റ്റര്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ സലാം പോരുവഴിക്ക് പരിപാടിയില്‍ യാത്രയയപ്പ് നല്‍കി. പത്താം തരവും പന്ത്രണ്ടാം തരത്തിലും മികച്ച വിജയം നേടിയ കുട്ടികളെ പ്രശംസാ ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി അഭിനന്ദിച്ചു.

തോമസ് വൈദ്യന്‍, അഡ്വ. അലവി കുട്ടി, അഡ്വ.ഷംസുദ്ധീന്‍, വിജാസ് ചിതറ, നിസാര്‍ യൂസഫ്, മോഹന്‍ ബാലന്‍, അജയ് കുമാര്‍, വിലാസ് കുറുപ്പ്, റോയ് മാത്യു, മിര്‍സ ഷെരീഫ്, നസീര്‍ വാവാക്കുഞ്ഞ്, അബ്ദുല്‍ മജീദ് നഹ, ബാബു നെഹ്ദി, ഉണ്ണി തെക്കേടത്ത്, അഷറഫ് കൂരിയോട്, നാസര്‍ പുളിക്കല്‍, വിവേക് നായര്‍, ഷാനവാസ് സ്‌നേഹക്കൂട്, പ്രവീണ്‍ എടക്കാട്, നുജുമുദ്ധീന്‍ പോരുവഴി, സജി കുര്യാക്കോസ്, സുല്‍ഫിക്കര്‍ ഷൗക്കത്, ബാബു ലൂണ, സലിം പന്‍മന, നൗഷാദ് കാളികാവ്, ലാഡ്‌ലി തോമസ്, ജാന്‍സി മോഹന്‍, പ്യാരി മിര്‍സ, സുശീല ജോസഫ്, സോഫിയ ബഷീര്‍, പ്രീയ കൃഷ്ണന്‍, റൂബി സമീര്‍, ജംനീഷ് മോഹന്‍, റെജി, റൂബന്‍ റോയി, റോഹന്‍ റോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News