അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ വാഹനങ്ങള്‍ എടുത്തുമാറ്റേണ്ടതില്ല: കിഴക്കന്‍ പ്രവിശ്യാ മേയര്‍

പാര്‍ക്കിംഗ് ഫീസ് ടോക്കന്‍ എടുക്കാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ബന്ധപ്പെട്ട കമ്പനി ജീവനക്കാര്‍ എടുത്തു കൊണ്ടു പോവുന്ന രീതി പലര്‍ക്കും കടുത്ത പ്രയാസം നേരിടുന്നതായി ശ്രദ്ദയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

Update: 2020-08-23 09:29 GMT
അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ വാഹനങ്ങള്‍ എടുത്തുമാറ്റേണ്ടതില്ല: കിഴക്കന്‍ പ്രവിശ്യാ മേയര്‍

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പട്ടണങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ എടുത്തു മാറ്റുന്ന പ്രവണത ഇനി വേണ്ടന്നും പകരം പിഴ ഒടുക്കിയാല്‍ മതിയെന്നും പ്രവിശ്യാ മേയര്‍.

പാര്‍ക്കിംഗ് ഫീസ് ടോക്കന്‍ എടുക്കാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ബന്ധപ്പെട്ട കമ്പനി ജീവനക്കാര്‍ എടുത്തു കൊണ്ടു പോവുന്ന രീതി പലര്‍ക്കും കടുത്ത പ്രയാസം നേരിടുന്നതായി ശ്രദ്ദയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

കുടുംബങ്ങളായി എത്തുന്ന പലരും ഷോപ്പിംഗ് കഴിഞ്ഞു തിരികെ വരുന്ന ഘട്ടങ്ങളില്‍ തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ കാണാതെ വിഷമിക്കുകയും പിന്നീട് അനധികൃതമായി പാര്‍ച്ച് ചെയ്ത വാഹനങ്ങള്‍ സൂക്ഷിച്ച് സ്ഥലങ്ങളില്‍ ചെന്ന് കണ്ടു പിടിക്കേണ്ട അവസ്ഥ നേരിടുകയും ചെയ്യുന്നു. ഇത് പലര്‍ക്കും കടുത്ത പ്രയാസത്തിനു വഴിയൊരുക്കുന്നു. ഇക്കാര്യം കണക്കിലെടുത്ത് വാഹനം കൊണ്ടു പോവുന്നതിനു പകരം പിഴ ഒടുക്കിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതെന്ന് പ്രവിശ്യാ മേയര്‍ ഫഹദ് അല്‍ജുബൈര്‍ വ്യക്തമാക്കി.

ദമ്മാം പട്ടണങ്ങളിലും മറ്റും,അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നഘട്ടങ്ങല്‍ വാഹനയുടമകളും ജീവനക്കാരും തമ്മില്‍ വഴക്കും വാഗ്വാദങ്ങളും നടക്കുന്നത് പതിവാണ്. 

Tags:    

Similar News