ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം കുടുംബ സംഗമം നടത്തി

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് ദാനവും, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Update: 2022-07-10 17:01 GMT

സകാക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽജൗഫ് ഫർഹത്തുൽ ഈദും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ നടത്തിയ പരിപാടിയിൽ നിരവധി പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് ദാനവും, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഹനീഫ് തൊഴുപ്പാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹായിൽ പ്രസിഡന്റ് നിഹാസ് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. നജീബ് വള്ളക്കടവ് സ്വാഗതവും ഹസൻ തലശ്ശേരി, അൻസിൽ മൗലവി എന്നിവർ ആശംസയും അർപ്പിച്ചു. വിമൻസ് ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരായ ഫസീല നജീബ്, ഹസീന ഷൌക്കത്ത്, മുഹ്സിന മനാഫ്, റംസീന നിഷാദ് എന്നിവർ കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar News