ജിദ്ദ പൗരാവലിക്കു പുതിയ ഭാരവാഹികള്‍
ജിദ്ദയിലെ കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഉമര്‍ അഞ്ചച്ചവിടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു
ജിദ്ദ: ജിദ്ദയുടെയും സമീപ പ്രദേശങ്ങളിലെയും വിവിധ മേഖലകളിലെ മലയാളികളുടെ കൂട്ടായ്മയായായ ജിദ്ദ പൗരാവലിയുടെ പുതിയ ഭാരവാഹികളെ കഴിഞ്ഞദിവസം ചേര്‍ന്ന നിര്‍വാഹക സമിതിയോഗം തിരഞ്ഞെടുത്തു. അബ്ദുല്‍ അസീസ്പട്ടാമ്പി(ചെയര്‍മാന്‍), റാഫി ബീമാപ്പള്ളി(കണ്‍വീനര്‍), ഷാനവാസ് തളപ്പില്‍, മുസ്തഫ കുന്നുംപുറം, വേണു അന്തിക്കാട്(വൈസ് ചെയമാന്‍മാര്‍), മന്‍സൂര്‍ വയനാട്, ഉണ്ണി തെക്കേടത്ത്(ജോയിന്റ് സെക്രട്ടറിമാര്‍), സലീം കരുവാരക്കുണ്ട്(ഖജാന്‍ജി), അബ്ദുല്‍ മജീദ് നഹ, സി എം അഹമ്മദ്, കബീര്‍ കൊണ്ടോട്ടി, ഹസ്സന്‍ യമഹ(ഉപദേശക സമിതിയംഗങ്ങള്‍). ജിദ്ദയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന 330 അംഗ നിര്‍വാഹകസമിതിയും തിരഞ്ഞെടുക്കപ്പെട്ടു. ജിദ്ദയിലെ കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഉമര്‍ അഞ്ചച്ചവിടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മജീദ് നഹ അനുശോചനപ്രമേയം അവതപ്പിച്ചു. അബ്ദുല്‍ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. മുന്‍ കണ്‍വീനര്‍ ഷാനി നെടുവാന്‍ചേരി, സി എം അഹമ്മദ് സംസാരിച്ചു.