ജെ എസ് സി അക്കാദമി ഒമ്പതാമത് ഇന്‍ ഹൗസ് ചാംപ്യന്‍ഷിപ്പിന് തുടക്കം
പ്രസിഡന്റ് ജാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു
ജിദ്ദ: ജെഎസ് സി ഫുട്‌ബോള്‍ അക്കാദമിയുടെ ഒമ്പതാമത് താമിര്‍ സാദ്ഇന്‍ ഹൗസ് ടൂര്‍ണമെന്റ് ഫൈസലിയ്യ സ്പാനിഷ് സ്‌റ്റേഡിയത്തില്‍ തുടക്കങ്ങി. മൂന്നു സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നാലു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് പ്രസിഡന്റ് ജാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലുള്ള കളിക്കാര്‍ക്ക് പ്രചോദനം നല്‍കിയ രേഷ്മ ബഷീര്‍, ശിഖാ സുനില്‍, മഞ്ജു ജയറാം, ഡോ. ഇന്ദു ചന്ദ്രശേഖരന്‍, മുഹമ്മദ് സാഫി ഇത്തിഹാദ് എന്നിവര്‍ കിക്കോഫ് ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. ക്യാംപ് ഡയറക്ടര്‍ ഇക്ബാല്‍ മച്ചിങ്ങല്‍ നിയമാവലികള്‍ വിശദീകരിച്ചു. പ്രവീണ്‍ പത്മന്‍, അഷ്ഫാഖ് തലശ്ശേരി, ബാസില്‍ ബഷീര്‍, ജാസിം ഹാരിസ്, ബഷീര്‍ മച്ചിങ്ങല്‍, റാഫി ബീമാപള്ളി, ശ്രീജിത്ത് കണ്ണൂര്‍ സുബ്ഹാന്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന മല്‍സത്തില്‍ ടീന്‍സ് വിഭാഗത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജൂസ് വേള്‍ഡ് ഷീറ ബേക്കേഴ്‌സിനെ പരാജയപ്പെടുത്തി. രണ്ടാംമല്‍സരത്തില്‍ഷീറ ബേക്കേഴ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എ ജെ ഹോം സ്‌റ്റേ മലപ്പുറത്തെ പരാജയപ്പെടുത്തി. ആദ്യ കളിയില്‍ അഹമ്മദ് അബൂബക്കറും രണ്ടാം മല്‍സരത്തില്‍ പി ആര്‍ സഹീറിനെയും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. മല്‍സരങ്ങള്‍ ഇഖ്ബാല്‍ മച്ചിങ്ങല്‍, നിയാസ്, ഷംഷീര്‍ മാക്‌സ്‌വെല്‍, മെഹ്താബ്, അഷ്ഫാഖ് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.