പ്രവാസികളുടെ ക്വാറന്റൈന്‍: സര്‍ക്കാര്‍ നിലപാട് പ്രവാസി അവഗണനയുടെ തുടര്‍ച്ചയെന്ന്കേരള സാംസ്‌ക്കാരിക വേദി അബുദാബി
കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും ബിസിനസും നഷ്ടപ്പെട്ട്മാസങ്ങളായി ശമ്പളം കിട്ടാതെസന്നദ്ധ സംഘടനകളുടെയുംവ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാവുകയാണ് കേരള സര്‍ക്കാറിന്റെ തീരുമാനം.
അബുദാബി: നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും നട്ടെല്ലായ പ്രവാസികളോടുള്ള വിവിധ സര്‍ക്കാരുകള്‍ കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന അവഗണയുടെയും വഞ്ചനയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് നിരാലംബരായി മടങ്ങിയെത്തുന്ന പ്രവാസികള്‍, ക്വാറന്റീന്‍ ചിലവ് കൂടി വഹിക്കണമെന്ന പിണറായി സര്‍ക്കാര്‍ നിലപാടെന്ന് അബുദാബി കേരളാ സാംസ്‌കാരിക വേദി പ്രസിഡന്റ് റഊഫ് നാലകത്ത്, ജനറല്‍ സെക്രട്ടറി സലീം പൊന്മള എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും ബിസിനസും നഷ്ടപ്പെട്ട്മാസങ്ങളായി ശമ്പളം കിട്ടാതെസന്നദ്ധ സംഘടനകളുടെയുംവ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാവുകയാണ് കേരള സര്‍ക്കാറിന്റെ തീരുമാനം.
സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പാവപ്പെട്ട പ്രവാസികളുടെ ക്വാറന്റീന്‍ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന പുതിയ നിലപാട് ഫലത്തില്‍ പ്രവാസികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ്.
പ്രവാസികളെ പണക്കാരെന്നും പാവപ്പെട്ടവരെന്നും വേര്‍തിരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. പ്രവാസികളുടെ പൊതു പ്രശ്‌നത്തില്‍ ഒരേ നിലപാട് കൈകൊള്ളുന്നതിന് പകരം അവരെ വേര്‍തിരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.
പ്രവാസി സമൂഹത്തെ രണ്ടാംകിട പൗരന്‍മാരായി കാണുന്നതിന് തുല്യമാണിത്. കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രവാസികളുടെ മടങ്ങിവരവ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ പിരിച്ചത്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് അംഗീകരിക്കാനാവില്ല.
നിസ്സഹായരും നിരാശരുമായെത്തുന്ന പ്രവാസികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിന് സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്നതടക്കമുള്ള തുറന്ന സമീപനമാണ് വിവിധ സാമൂഹിക,സാമുദായിക സംഘടനകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ സാമൂഹിക,രാഷ്ട്രീയ സംവിധാനങ്ങളെയും വിശ്വാസത്തിലെടുത്ത് ഈ വിഷയത്തില്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
നൂറുകണക്കിന് പ്രവാസി മലയാളികള്‍ മരിച്ചിരിക്കേ അവരുടെ കുടുംബങ്ങള്‍ക്കും പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കൂടുതല്‍ സാമ്പത്തികഭാരം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത ക്രൂരതയാണ്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തുന്ന ഇവരുടെ കയ്യിലെ അവശേഷിക്കുന്ന പണം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഈ പ്രവാസി ദ്രോഹത്തിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. ക്വാറന്റൈന്‍ തുക ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പുനപ്പരിശോധിക്കണമെന്നും,അല്ലാത്തപക്ഷം പ്രവാസ ലോകത്ത് നിന്ന നാട്ടിലെ പ്രവാസി കുടുംബങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും സാംസ്‌കാരിക വേദി പ്രസ്താവനയില്‍ പറഞ്ഞു.