കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഈ മാസം 14 മുതൽ കൊവിഡ് ലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദിന് സമീപം മുസാഹ്മിയയിൽ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടക്കൽ സ്വദേശി ജാക്സൺ ജോസഫ് (53) മുസാഹ്മിയ ജനറൽ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്.
ഈ മാസം 14 മുതൽ കൊവിഡ് ലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏറെക്കാലമായി മുസാഹ്മിയയിലുള്ള ജാക്സൺ ഇവിടെ പരസ്യ ബോർഡ് നിർമാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷെർളി മുമ്പ് മുസാഹ്മിയ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. പിന്നീട് പ്രവാസം മതിയാക്കി അവർ നാട്ടിലാണ്. ഇവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.