മങ്കട മണ്ഡലം കെഎംസിസിയും ഹിബ ഏഷ്യയും ചേര്‍ന്ന് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

സൗജന്യ മെഡിക്കല്‍ ക്യാംപ് 27ന് രാവിലെ 8 മണി മുതല്‍ വൈകീട്ട് 3:30 വരെ ബാബ് മക്ക ഹിബ ഏഷ്യ പോളി ക്ലിനിക്കില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Update: 2019-09-25 14:46 GMT

ജിദ്ദ: മങ്കട മണ്ഡലം കെഎംസിസിയും ഹിബ ഏഷ്യപോളി ക്ലിനിക്കും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടപ്പിക്കുന്നു. നിലവില്‍ പ്രവാസികള്‍ പലവിധ കാരണങ്ങളാല്‍ സ്വന്തം ആരോഗ്യപരിപാലനത്തില്‍ അശ്രദ്ധരാണ്. പലരും അവസാന നിമിഷത്തില്‍ മാത്രമാണ് വൈദ്യ പരിശോധനക്ക് വിധേയമാകുന്നത്. ഇത് പലപ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പ്രയാസം ആവുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. 

പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍കരണവും രോഗ നിര്‍ണയവും സാധ്യമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് 27ന് രാവിലെ 8 മണി മുതല്‍ വൈകീട്ട് 3:30 വരെ ബാബ് മക്ക ഹിബ ഏഷ്യ പോളി ക്ലിനിക്കില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജിദ്ദ മങ്കട മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഏലച്ചോല, പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി, ട്രഷറര്‍ വി ടി എം മുസ്തഫ, റഷീദ് മാബ്രതൊടി, സമദ് മുര്‍ക്കനാട്, മുഹമ്മദാലി വലമ്പൂര്‍, അഹമ്മദ് മുസ്‌ല്യാരകത്ത്, ഹിബ ഏഷ്യ ജനറല്‍ മെഡിക്കല്‍ ഗ്രൂപ്പ് ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ വര്‍ഗീസ്, മാര്‍ക്കന്റിംഗ് മാനേജര്‍ അയൂബ് മുസ്‌ല്യാരകത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


Tags:    

Similar News