കുവൈത്ത്: കൊറോണ ബാധിതര്‍ 100; 7 പേര്‍ രോഗമുക്തരായി

Update: 2020-03-14 09:13 GMT

കുവൈത്ത്: കൊറോണ വൈറസ് രോഗബാധയില്‍ നിന്ന് കുവൈത്തില്‍ രണ്ടുപേര്‍ കൂടി മുക്തി നേടിയെന്ന് ആരോഗ്യ വകുപ്പ്. 100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 7 പേരാണ് ഇതുവരെ മുക്തരായിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസെല്‍ അല്‍ സബാ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് 93 പേര്‍ക്കാണ് രോഗമുള്ളത്. 4 പേര്‍ അത്യാഹിത വിഭാഗത്തിലും 89 പേര്‍ ആശുപത്രകളിലായി ചികില്‍സയിലുമുണ്ട്.




Tags:    

Similar News