പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഖുറയാത്തില്‍ പ്രവാസി സംഘടനകളുടെ ബഹുജന സംഗമം

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രതിഷേധങ്ങളെ പോലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടച്ചമര്‍ത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.

Update: 2020-01-06 06:13 GMT

ഖുറയാത്ത്: (സൗദി അറേബ്യ) ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഖുറയാത്തിലെ പ്രവാസ സംഘടനകള്‍ ബഹുജന സംഗമം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രതിഷേധങ്ങളെ പോലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടച്ചമര്‍ത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.

മനുഷ്യരുടെ സൈ്വര്യജീവിതം തകര്‍ത്തും ആരാധനാലയങ്ങള്‍ കയ്യേറിയും പൗരത്വം നിഷേധിച്ചും ജീവിക്കാനുള്ള അവകാശം ഫാഷിസം തകര്‍ക്കുമ്പോള്‍ അവര്‍ക്ക് ഭൂരിപക്ഷമുള്ള സഭകളില്‍ ഏതാനും ജനപ്രതിനിധികളുടെ എതിര്‍ശബ്ദങ്ങള്‍ മാത്രം ഫലം ചെയ്യുക ഇല്ലെന്നും ഇതിനെതിരേ ജനകീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തി ഐക്യപ്പെടുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവന്‍ കൊടുത്തും പൗരത്വഭേദഗതി നിയമം ചെറുത്തു തോല്‍പിക്കുമെന്ന പ്രമേയം യോഗം പാസാക്കി.

ഖുറയ്യാത്ത് പൗരപ്രമുഖനായ ഇസ്ഹാഖ് ആന്ധ്രാ യോഗം ഉദ്ഘാടനം ചെയ്തു. അഷറഫ് താമരശ്ശേരി കെഎംസിസി, അഷ്‌കര്‍ മിസ്ബാഹ് -ഐസിഎഫ്, സാക്കിര്‍ ഹുസൈന്‍ - ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഷിഹാബ് കൊടക്കാട് -എസ്‌കെഐസി, സലീം കൊടുങ്ങല്ലൂര്‍ -ഐഎംസിസി, കൂടാതെ മുസ്തഫ അഹ്‌സനി, ബഷീര്‍ ഹാജി ഓമച്ചപ്പുഴ, റിയാസ് കൊല്ലം, ഉമര്‍ ഇഗ നഗര്‍, ഷഫീഖ്, നൗഷാദ് സംസാരിച്ചു.


Tags:    

Similar News