ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ നടപടികള്‍

അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 20 കടകള്‍ക്കെതിരേ നടപടിയെടുത്തു

Update: 2020-03-26 02:57 GMT

കുവൈത്ത് സിറ്റി: ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന ശുചിത്വ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസര്‍, കൈയുറ എന്നിവ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും നല്‍കുന്നുണ്ട്. പല ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രയോരിറ്റി ഹെല്‍ത്ത് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ ക്രമീകരിച്ചത്. ജീവനക്കാര്‍ മാസ്‌കും കൈയുറയും ധരിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ച് നിരന്തരം സ്‌റ്റോറും വഴികളും ശുചീകരിക്കുന്നുണ്ട്.

മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശുവൈഖ്, അല്‍റായ്, സൂഖ് മുബാറകിയ കേന്ദ്രീകരിച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 20 കടകള്‍ക്കെതിരേ നടപടിയെടുത്തു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മന്ത്രിസഭയും ആരോഗ്യ മന്ത്രാലയവും മുന്നോട്ടുവെച്ച നിയമങ്ങള്‍ പാലിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 

Tags:    

Similar News