റഷ്യയില്‍ നിന്നും ആദ്യമായി സൗദി ഗോതമ്പ് ഇറക്കു മതി ചെയ്യുന്നു
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് റഷ്യ
ദമ്മാം: റഷ്യയില്‍ നിന്നും സൗദി ഗോതമ്പ് ഇറക്കു മതി ചെയ്യുന്നു. 60 തിനായിരം ടണ്‍ ഗോതമ്പുമായി കപ്പല്‍ പുറപ്പെട്ടതായി അധികൃതര് അറിയിച്ചു. സൗദി ഇതാദ്യമായാണ് റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കു മതി ചെയ്യുന്നത്.
60,000 ടൺ ഗോതമ്പ് കരിങ്കടൽ തുറമുഖത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റിയയച്ചതായി റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്യുന്നു. റഷ്യയിലെ ഒരു സ്വകാര്യ ട്രേഡിംഗ് ഹൗസാണ് ചരക്ക് അയച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യ വളരെക്കാലമായി സൗദി വിപണിയിലേക്ക് പ്രവേശനം തേടിയിരുന്നു. കഴിഞ്ഞ ആഗസ്തിൽ സൗദി അറേബ്യ ഇറക്കുമതി നയങ്ങളിൽ ഇളവ് വരുത്തിയതാണ് റഷ്യൻ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ പാത ഒരുക്കിയത്.